മനാമ: മൂന്ന് പതിറ്റാണ്ടുമുമ്പ് ബഹ്റൈനിലെത്തി ഇതുവരെ തിരിച്ചുപോകാത്ത മറ്റൊരാൾ കൂടി നിര്യാതനായി. പാസ്‌പോർട് ഉള്‍പ്പെടെ ഒരു രേഖയും കൈവശമില്ലാതിരുന്ന തമിഴ്‌നാട് സ്വദേശി രാമയ്യ (62) ആണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ മരിച്ചത്. സുഹൃത്ത് താണ്ഡവം ആഴ്ചകൾക്ക് മുമ്പ് മരിച്ചതോടെ രാമയ്യ മാനസിക നില തകര്‍ന്ന നിലയിലായിരുന്നു. താണ്ഡവവും 30 വർഷം മുമ്പ് ബഹ്റൈനിലെത്തി ഒരിക്കൽ പോലും തിരിച്ചുപോകാെത ഇവിടെ മരിച്ചയാളാണ്.
1982ല്‍ ഒരു അഴുക്കു ചാല്‍ നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായി എത്തിയ രാമയ്യ ഇൗ കമ്പനി പൂട്ടിയതോടെയാണ് പ്രതിസന്ധിയിലായത്. രേഖകൾ കൈവശമില്ലാത്തതിനാൽ നാട്ടിലേക്കു പോകാനായില്ല. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ ഇന്ത്യന്‍ എംബസി ഔട്ട് പാസ് നല്‍കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി ഒ.െഎ.സി.സി നേതാവ് ഷാജി പൊഴിയൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.