Posted On
date_range Updated On
date_range ബഹ്റൈനില്‍ മലയാളി മരിച്ച നിലയിൽ
മനാമ: ബഹ്റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം പാലക്കുളം സ്വദേശി രഘുനാഥൻ കുനിയിൽ കണ്ടി (51) ആണ് മരിച്ചത്. 25 വർഷമായി ബഹ്റൈനിൽ ഉണ്ട്. മുഹറഖിൽ ഒരു സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. താമസ സ്ഥലത്ത് നിന്ന് മരിച്ചയാൾ എഴുതിയ നിലയിലുള്ള ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലേക്ക് വിമാന സർവിസ് ഇല്ലാത്തതിനാൽ മൃതദേഹം ബഹ്റൈനിൽ തന്നെ സംസ്കരിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.