Posted On
date_range Updated On
date_range കൊടുവള്ളി സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി
മനാമ: രണ്ടര മാസം മുമ്പ് ബഹ്റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് താമരശ്ശേരി കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് ഷാഫി (മാനു -31) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെ സാറിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണ് മരിച്ചത്.
കഫറ്റീരിയയിലായിരുന്നു ജോലി. പിതാവ്: അബ്ദുറഹിമാൻ. മാതാവ്: നബീസ. ഭാര്യ: നസ് ല. മകൾ: ഇസ അന്നിസ (ഒന്നര വയസ്സ്). സഹോദരങ്ങൾ: ഉമ്മു ഷിൻവാൻ, നജ്മുന്നിസ, ഹൈറുന്നിസ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.