Posted On
date_range Updated On
date_range പ്രവാസി മലയാളി ഉറക്കത്തിനിടയിൽ മരിച്ചു
മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി ഉറക്കത്തിനിടയിൽ മരിച്ചു. മലപ്പുറം അപ്ഹിൽ സ്വദേശി ശ്രീനിവാസൻ (52) ആണ് മരിച്ചത്. പുലർച്ച താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ബിന്ദു, രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.