Posted On
date_range Updated On
date_range ഉറക്കത്തിനിടെ ഹൃദയാഘാതം: തൃശൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു
മനാമ: ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശിയായ പ്രവാസി ബഹ്റൈനിൽ മരിച്ചു. തൃശൂർ പാവറട്ടി സ്വദ േശി എബി തോമസ് (32) ആണ് നിര്യാതനായത്. ബഹ്റൈൻ ടെക്നിക്കൽ സർവീസ് ജീവനക്കാരനായിരുന്നു. സുഖമില്ലാത്തതിനെ തുടർന്ന് എബി കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ടിരുന്നു. ഇന്നലെ പുലർച്ചെയാണ് വീട്ടിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ അന്ന മറിയ ഏഷ്യൻ സ്കൂൾ അധ്യാപികയാണ്. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ 10 വർഷമായി ഇദ്ദേഹം ബഹ്റൈനിൽ എത്തിയിട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.