Posted On
date_range Updated On
date_range ചികിത്സക്ക് നാട്ടിൽ പോകാനിരുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു
മനാമ: ഹൃേദ്രാഗ ചികിത്സക്കായി നാട്ടിൽ പോകാനിരുന്ന കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കേ ാട് മണിയൂർ ഇളമ്പിലാട് സ്വദേശി സജിത്കുമാർ (47) ആണ് മരിച്ചത്. രണ്ടാഴ്ചമുമ്പ് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടാകുകയും ബഹ്റൈനിലെ ആശുപത്രിയിൽ കുറച്ചുദിവസം കിടത്തി ചികിത്സിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോകാനുള്ള ശ്രമം നടത്തുകയായിരുന്നു ഇദ്ദേഹം. ഏതാനും ദിവസത്തിനുള്ളിൽ നാട്ടിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് അസുഖം കൂടി മരിച്ചത്. സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.