Posted On
date_range Updated On
date_range ബഹ്റൈനിൽ വടകര സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
മനാമ: ബഹ്റൈനിൽ വടകര സ്വദേശി ഹൃദയാഘാതം മൂലം നിര്യതനായി. വടകര മന്തരത്തൂർ പരേതനായ പടവഞ്ചേരി മീത്തൽ നാരായണൻ നമ്പ്യാരുടെ മകൻ ഗോപിനാഥ (58)നാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ജോലിക്കിടെ നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചിരുന്നു. അവിടെ ചികിത്സ നടക്കവെ മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയായിരുന്നു. കഴിഞ്ഞ 34 വർഷമായി ഇദ്ദേഹം ബഹ്റൈനിൽ പ്രവാസിയാണ്. മനാമ അൽ ജിഷി കോർപ്പറേഷനിൽ ലോജിസ്റ്റിക് ഡിവിഷൻ മേധാവിയായിരുന്നു. 10 ദിവസം മുമ്പ് നാട്ടിൽ പോയി വന്നതായിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.