മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസ്സം റീജനൽ കമ്മിറ്റി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ‘തല ഉയർത്തി നിൽക്കാം’ എന്ന ശീർഷകത്തിൽ നടന്ന മെംബർഷിപ് കാമ്പയിനുശേഷം നടന്ന വാർഷിക കൗൺസിലിൽ റസാഖ് ഹാജി ഇടിയങ്ങര അധ്യക്ഷതവഹിച്ചു. ശൈഖ് ഹസ്സാൻ മദനി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനൽ സംഘടന പ്രസിഡന്റ് ഷാനവാസ് മദനി, ഹകീം സഖാഫി കിനാലൂർ എന്നിവർ പുനഃസംഘടന നടപടികൾക്ക് നേതൃത്വം നൽകി.
അബ്ദുറസാഖ് ഹാജി ഇടിയങ്ങര (പ്രസിഡന്റ്), അഷ്കർ അലി താനൂർ (ജനറൽ സെക്രട്ടറി), ഇസ്മായിൽ സി.എം വേങ്ങര (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് ഉമ്മുൽ ഹസ്സം റീജനൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ. ഡെപ്യൂട്ടി പ്രസിഡന്റുമാരായി നസ്വീഫ് അൽ ഹസനി കുമരംപുത്തൂർ, സിറാജ് ഹാജി തൽഹ, അബ്ദുൽ മജീദ് കണ്ണൂർ എന്നിവരെയും സെക്രട്ടറിമാരായി ഇബ്രാഹിം മയ്യേരി (ഓർഗനൈസിങ് ആൻഡ് ട്രൈനിങ്), നൗഷാദ് മുട്ടുന്തല (അഡ്മിനിസ്ട്രേഷൻ ആൻഡ് ഐ.ടി), അബ്ദുൽ വാരിസ് (പി.ആർ ആൻഡ് മീഡിയ), അലി കേച്ചേരി (വുമൺ എംപവർമെന്റ് ), മുഹമ്മദ് കബീർ വലിയകത്ത് (തസ്കിയ), സിദ്ധിഖ് മാസ് (ഹാർമണി ആൻഡ് എമിനൻസ്), മുസ്തഫ പൊന്നാനി (മോറൽ എജുക്കേഷൻ), മുഹ്സിൻ മുസ്തഫ പാപ്പിനിശ്ശേരി (നോളജ്), നസീർ കാരാട് (പബ്ലിക്കേഷൻ), അസീസ് പൊട്ടച്ചിറ (വെൽഫെയർ ആൻഡ് സർവിസ്), മുഹമ്മദ് അസ്മർ (എകണോമിക്) എന്നിവരെയും തിരഞ്ഞടുത്തു.
ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിലിൽ ഇസ്മായിൽ സി.എം വാർഷിക പ്രവർത്തനറിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാഷനൽ വെൽഫെയർ സെക്രട്ടറി നൗഫൽ മയ്യേരി പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. നസ്വീഫ് അൽ ഹസനി പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.