സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദേ​ശി നി​യ​മ​ന​ത്തി​ന് പു​തി​യ നി​യ​ന്ത്ര​ണം

മ​നാ​മ: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് മു​മ്പ് ഒ​ഴി​വു​ക​ൾ പ്രാ​ദേ​ശി​ക​മാ​യി പ​ര​സ്യം ചെ​യ്യ​ണ​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ബ​ഹ്‌​റൈ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. എം.​പി മു​ഹ​മ്മ​ദ് അ​ൽ രി​ഫാ​യി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​ഴി​വു​ക​ൾ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് പ്രാ​ദേ​ശി​ക​മാ​യി പ​ര​സ്യം ചെ​യ്യ​ണം, സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി 21 ദി​വ​സം അ​പേ​ക്ഷ കാ​ല​പ​രി​ധി ക​ണ്ടെ​ത്ത​ണം, ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ അ​നു​യോ​ജ്യ​രാ​യ സ്വ​ദേ​ശി​ക​ളെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടാ​വൂ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​നാ​യി മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച നി​ബ​ന്ധ​ന​ക​ൾ. കൂ​ടാ​തെ ബ​ഹ്‌​റൈ​നി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. നി​ല​വി​ൽ 5,05,998 വി​ദേ​ശി​ക​ളാ​ണ് സാ​ധു​വാ​യ വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. 2025 ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്, 11,437 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും 5748 ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യം വി​ടാ​തെ തു​ട​രു​ന്നു​ണ്ട്. വി​ദേ​ശി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ജോ​ലി ചെ​യ്യു​ന്ന​ത് വ്യാ​പാ​ര-​വാ​ഹ​ന റി​പ്പ​യ​റി​ങ് മേ​ഖ​ല​യി​ലാ​ണ്. ക​ൺ​സ്ട്ര​ക്ഷ​ൻ, ഹോ​ട്ട​ൽ-​ഭ​ക്ഷ​ണ ശാ​ല​ക​ൾ എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 1,52,106 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രേ തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ൽ തു​ട​രു​ന്ന​വ​രാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ​ഴി​യാ​ണ് ഇ​വ​രു​ടെ സേ​വ​ന റെ​ക്കോ​ഡു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത്.

ദേ​ശീ​യ തൊ​ഴി​ൽ പ്ലാ​റ്റ്‌​ഫോം വ​ഴി സ്വ​ദേ​ശി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്നും തൊ​ഴി​ലു​ട​മ​ക​ളെ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, വി​ദേ​ശി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും വേ​ത​നം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ കൈ​വ​ശ​മാ​യ​തി​നാ​ൽ ഇ​പ്പോ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - New regulation on foreign investment in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.