എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് സംഘടിപ്പിച്ച ശിൽപശാല ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ശില്പശാല സംഘടിപ്പിച്ചു. ടെലികോം, ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദിെൻറ സാന്നിധ്യത്തില്‍ നടന്ന ശില്പശാലയില് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പങ്കാളികളായി. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും നേരത്തെയുള്ളതിനേക്കാള്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും ഒരുക്കങ്ങള്‍ പൂര്ത്തിയായിക്കൊണ്ടിരിക്കുന്നതില് സന്തോഷമുള്ളതായി മന്ത്രി പറഞ്ഞു.
യാത്രക്കാരുടെ മനസ്സില്‍ രാജ്യത്തെക്കുറിച്ച് മികച്ച ചിത്രം നല്‍കുന്നതിനും അതിെൻറ മൂല്യവും സംസ്കാരവും അടയാളപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. അതിനാല്‍ ഒറ്റ ടീമായി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. പുതിയ ടെര്‍മിനല്‍ പുതിയ അനുഭവം സമ്മാനിക്കാന്‍ സാധിക്കണം. അതിഥികളായ യാത്രക്കാർക്ക് മേന്മയുള്ള ആതിഥ്യം നല്‍കാനുള്ള ഒരുക്കം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.