മനാമ: ജൂലൈ 11 മുതൽ രാജ്യത്തെ പ്രവാസികൾക്ക് പുതിയ െറസിഡൻസ് പെർമിറ്റ് സ്റ്റിക്കർ നിലവിൽ വരുമെന്ന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് െറസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു.
അതേസമയം െറസിഡൻസ് പെർമിറ്റ് കാലഹരണപ്പെടുന്നതുവരെ പഴയ സ്റ്റിക്കറിന് സാധുതയുണ്ടെന്നും അതു മാറ്റേണ്ട ആവശ്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി.
മുൻകൂട്ടി ഒരു അപ്പോയൻറ്മെൻറ് ബുക്ക് ചെയ്യാതെ ഏതെങ്കിലും ബ്രാഞ്ചിൽനിന്ന് െറസിഡൻസ് സ്റ്റിക്കർ സ്റ്റാമ്പ് ചെയ്യാൻ കഴിയും.
കൂടാതെ, വിമാനത്താവളത്തിലെയും മറ്റ് പോർട്ടുകളിലെയും എക്സിറ്റ് പോയൻറുകളിലും െറസിഡൻസ് പെർമിറ്റ് സ്റ്റിക്കർ പതിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.