എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഭാരവാഹികൾ
മനാമ: സമസ്ത ബഹ്റൈന്റെ പോഷക ഘടകമായ ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ശഹീം ദാരിമിയുടെ പ്രാർഥനയോടെ ആരംഭിച്ച കൗൺസിൽ മീറ്റിൽ ഹാഫിള് ശറഫുദ്ദീൻ മൗലവി ഖുർആൻ പാരായണം നടത്തി.
ഇസ്മായിൽ വേളം അധ്യക്ഷതവഹിച്ച മീറ്റ് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. സജീർ പന്തക്കൽ വാർഷിക പ്രവർത്തന റിപ്പോർട്ടും അബ്ദുൽ മജീദ് ചോലക്കോട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി പ്രിസൈഡിങ് ഓഫിസറായി കൗൺസിൽ മീറ്റ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: അലി ഫൈസി (പ്രസി.), നവാസ് കുണ്ടറ (ജന. സെക്ര.), ഉമൈർ വടകര (ട്രഷ.), പി.ബി. മുഹമ്മദ് കരുവൻതിരുത്തി (ഓർഗനൈസിങ് സെക്ര.) വൈസ് പ്രസിഡന്റുമാർ: അബ്ദുൽ മജീദ് ചോലക്കോട്, സജീർ പന്തക്കൽ, നിഷാൻ ബാഖവി, മുഹമ്മദ് മാസ്റ്റർ. ജോ. സെക്രട്ടറിമാർ: അഹമദ് മുനീർ, റാഷിദ് കക്കട്ട്, ശാജഹാൻ കടലായി, അസ്ലം ജിദാലി.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ട്രഷറർ എസ്.കെ. നൗഷാദ്, വൈസ് പ്രസിഡന്റുമാരായ യാസർ ജിഫ്രി തങ്ങൾ, ഹാഫിദ് ശറഫുദ്ദീൻ മൗലവി എന്നിവർ ആശംസകൾ നേർന്നു. നവാസ് കുണ്ടറ സ്വാഗതവും പി.ബി. മുഹമ്മദ് കരുവൻതിരുത്തി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.