മനാമ: ബഹ്റൈൻ പൗരന്മാർക്ക് ജർമനിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽവന്നു.ബഹ്റൈൻ പൗരന്മാർക്ക് ജർമനിയിലേക്ക് യാത്ര ചെയ്യാൻ പുതിയ വ്യവസ്ഥകൾ72 മണിക്കൂറിൽ കൂടാത്ത നെഗറ്റിവ് പി.സി.ആർ പരിശോധന, കോവിഡ് രോഗമുക്തി, ജർമനി അംഗീകരിച്ച വാക്സിനേഷൻ എന്നിവയിലൊന്നിെൻറ തെളിവ് കാണിക്കുന്ന ബഹ്റൈൻ പൗരന്മാർക്ക് ജർമനിയിലേക്ക് യാത്ര ചെയ്യാം. ആഗസ്റ്റ് ഒന്ന് മുതൽ പുതിയ നിയമം നടപ്പായതായി ജർമനിയിലെ ബഹ്റൈൻ എംബസി അറിയിച്ചു.
ജർമനി അംഗീകരിക്കാത്ത കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത ബഹ്റൈനികൾ നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് ഹാജരാക്കണം. ഉയർന്ന അപകടസാധ്യതയുള്ളത്, വൈറസ് വകഭേദ സാന്നിധ്യമുള്ള പ്രദേശങ്ങൾ എന്നിങ്ങനെ വിവിധ രാജ്യങ്ങളെ വേർതിരിക്കാൻ ജർമനി തീരുമാനിച്ച സഹചര്യത്തിലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വന്നത്. ബഹ്റൈൻ ഇൗ രണ്ട് വിഭാഗങ്ങളിലും വരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.