പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം: വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി

മ​നാ​മ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഓ​ഫ്​​ലൈ​നി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ട്രാ​ഫി​ക് വി​ഭാ​ഗം അ​റി​യി​ച്ചു. പ്ര​ധാ​ന നി​ര​ത്തു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്ലാ​തെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യ​മി​ക്കും. സ്​​കൂ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തും അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്തും റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തു​വ​ഴി ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ സാ​ധ്യ​ത​യു​ണ്ട്.

ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ക​ൺ​​​ട്രോ​ൾ റൂം, ​സ്​​മാ​ർ​ട്ട്​ സി​സ്റ്റം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ച്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. രാ​വി​ലെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​ന്​ നേ​ര​ത്തെ പു​റ​പ്പെ​ട​ണ​മെ​ന്നും റോ​ഡ്​ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക്​ വി​ഭാ​ഗം പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ സെ​പ്​​റ്റം​ബ​ർ നാ​ലി​നും സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ ഏ​ഴി​നു​മാ​ണ്​ തു​റ​ക്കു​ന്ന​ത്.  

Tags:    
News Summary - New academic year: Steps to facilitate vehicular traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT