മനാമ : ബഹ്‌റൈൻ നവകേരളയുടെ ഓണാഘോഷം സെപ്റ്റംബർ 11 ന് ‘നവകേരളോണം 2k26‘ എന്ന പേരിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ ട്രഷറർ ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ആശംസകൾ അർപ്പിച്ചു. സെക്രട്ടറി രാജ് കൃഷ്ണൻ. യു സ്വാഗതവും കൺവീനർ ബിജു മലയിൽ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി കൺവീനർ: ബിജു മലയിൽ, ജോ.കൺവീനർ:റെയ്സൺ വർഗീസ്, ബിജു കൂരോപ്പട. ഫുഡ് ആൻഡ് വോളന്റിർ: ഷാജി മൂതല, ശ്രീജിത്ത് ആവള, വിനോദൻ ഷാജഹാൻ എ, രവീന്ദ്രൻ എ.എ. രജിസ്ട്രേഷൻ: ഷാജഹാൻ കരുവന്നൂർ. കലാ പരിപാടികൾ: രഞ്ജിത്ത് ആവള, കായിക മത്സരം: അമൽ ദേവ്. സ്റ്റേജ്: പ്രശാന്ത് മാണിയത്ത്, മനോജ് മഞ്ഞക്കാല. മീഡിയ: അനു യൂസഫ്. ലേഡീസ് വിംഗ്: ജിഷ ശ്രീജിത്ത്, റിസപ്ഷൻ കമ്മറ്റി: ജേക്കബ് മാത്യു, രാജ് കൃഷ്ണൻ, പ്രവീൺ മേൽപ്പത്തൂർ സുനിൽ ദാസ്, എം.സി പവിത്രൻ ട്രാൻസ്‌പോർട്ട്: സുബൈർ പി.വി.കെ. സ്പോൺസർഷിപ്പ്: അജയകുമാർ കെ, ബിജു ജോൺ, എൻ.കെ ജയൻ, എ.കെ സുഹൈൽ, ശ്രീജിത്ത് മൊകേരി. അത്തപ്പൂക്കളം: അഷ്‌റഫ് കുരുത്തോല എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.