Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ
മനാമ: പത്തനംതിട്ട സ്വദേശിയെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടൂർ മണക്കാല സ്വദേശി സിജോ സാംകുട്ടി (28) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിദ്ദിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.
സെക്യൂരി കോർ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും പ്രസവത്തെ തുടർന്ന് നാട്ടിൽ വച്ച് മരണപ്പെട്ടിരുന്നു. മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു. പത്തനംതിട്ട പ്രവാസി അസോസിയേഷൻ അംഗമായിരുന്ന സിജോ മൂന്നു മാസം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. ഒരു സഹോദരിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.