കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര പലയാട്ട്നട പാലയുള്ള പറമ്പിൽ നടരാജ് (58) ആണ് മരിച്ചത്.40 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായ ഇദ്ദേഹം ഡിപ്ലോമാറ്റിക് ഏരിയയിൽ സാവിയ 3 എന്ന സൂപ്പർ മാർക്കറ്റും മനാമയിൽ നിവ സൂപ്പർമാക്കറ്റും നടത്തി വരികയായിരുന്നു.

ഭാര്യ ഷീജ നടരാജൻ: മകൻ നവനീത് (ബി.ബി.എ വിദ്യാർഥി, യൂണിഗ്രാഡ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.

Tags:    
News Summary - native of Kozhikode passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.