മനാമ: കുവൈത്ത് ദേശീയ ദിനവും വിമോചനദിനവും ആഘോഷിക്കുന്ന വേളയിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ആശംസയറിയിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും. അമീറിന് ആയുരാരോഗ്യവും സന്തോഷത്തികവും ഉണ്ടാകട്ടെയെന്നും കുവൈത്ത് ജനതക്ക് അമീറിന്റെ കീഴിൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാൻ കഴിയട്ടെയെന്നും ഹമദ് രാജാവ് സന്ദേശത്തിലൂടെ ആശംസിച്ചു. കൂടാതെ, കുവൈത്ത് കൈവരിച്ച നേട്ടങ്ങളെയും രാജാവ് സൂചിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിൽ അഭിമാനം പ്രകടിപ്പിച്ച ഹമദ് രാജാവ്, സംയുക്ത പ്രവർത്തനങ്ങൾക്ക് സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള ബഹ്റൈന്റെ താൽപര്യവും അമീറിനെ അറിയിച്ചു. അമീറിന് ആശംസയറിയിച്ച കിരീടാവകാശി കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിനും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിനും ആശംസാ സന്ദേശമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.