മനാമ: കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായ ആളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സനദ് ഏരിയയിൽനിന്നാണ് അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അന്വേഷണ വിധേയമായി പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി കാപിറ്റൽ ഗവർണറേറ്റിലെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഇരയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോറൻസിക് തെളിവുകൾ ശേഖരിച്ച് റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം പ്രതിക്കെതിരെ കുറ്റം ചുമത്തി ക്രിമിനൽ കോടതിയിൽ ഹാജരാക്കും.
യുവതിയുടെ ഡി.എൻ.എ പരിശോധനാ ഫലങ്ങളുടെയും പൊലീസ് അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സ്ഥലത്ത് കണ്ടെത്തിയ സാമ്പിളും അവശിഷ്ടങ്ങളും പരിശോധിക്കാനും വിദഗ്ധരെ നിയോഗിച്ചിരുന്നു. മരണകാരണം ശാസ്ത്രീയമായി നിർണയിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ സാക്ഷികളുടെയും ഇരയുടെ ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. അന്വേഷണ പ്രക്രിയയുടെ ഭാഗമായി കുറ്റകൃത്യത്തിന്റെ പുനരാവിഷ്കരണവും പബ്ലിക് പ്രോസിക്യൂഷൻ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.