ഗ്യാസ് സിലിണ്ടറുകൾ റോഡിലും നടപ്പാതയിലും സൂക്ഷിക്കരുത്; മുന്നറിയിപ്പുമായി മുഹറഖ് മുനിസിപ്പാലിറ്റി

മനാമ: വീടുകൾക്ക് പുറത്ത് റോഡുകളിലും നടപ്പാതകളിലും ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണെന്ന് മുഹറഖ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ ആംബുലൻസുകൾ, അഗ്നിശമന സേനാ വാഹനങ്ങൾ, അറ്റകുറ്റപ്പണി നടത്തുന്ന സംഘങ്ങൾ എന്നിവയുടെ സഞ്ചാരത്തിന് തടസ്സമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഗ്യാസ് സിലിണ്ടറുകൾ വീടിനുള്ളിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂവെന്നും പൊതുസ്ഥലങ്ങൾ ഇതിനായി ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും മുനിസിപ്പാലിറ്റി ഓർമ്മിപ്പിച്ചു. ബഹ്‌റൈനിലെ പബ്ലിക് റോഡ്സ് ഒക്യുപേഷൻ നിയമപ്രകാരം പൊതുവഴികൾ ഗ്യാസ് സിലിണ്ടറുകളോ വീട്ടുസാധനങ്ങളോ സൂക്ഷിക്കാനുള്ളതല്ല.  

Tags:    
News Summary - Do not store gas cylinders on roads and sidewalks; Muharraq Municipality issues warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.