മുഹറഖിൽ പുതുതായി പണി പൂർത്തിയായ ഹെൽത്ത് കെയർ സെന്റർ
മനാമ: മുഹറഖിൽ പുതുതായി പണി പൂർത്തിയായ ഹെൽത്ത് കെയർ സെന്റർ തൊഴിൽ മന്ത്രാലയം സർക്കാർ ആശുപത്രികൾക്ക് കൈമാറി. 100 കിടക്കകൾ ഉൾപ്പെടുന്ന ഹെൽത്ത് കെയർ സെന്ററിൽ രോഗികൾക്കുള്ള മുറികൾ, പുനരധിവാസ യൂനിറ്റുകൾ, ലബോറട്ടറി, ഫാർമസി, റേഡിയോളജി യൂനിറ്റ്, ഫിസിയോ തെറപ്പി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്ററിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെയും സർക്കാർ ആശുപത്രികളുടെയും സഹകരണത്തെ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് അൽ ഖലീഫ കൈമാറ്റ ചടങ്ങിൽ പ്രതിപാദിച്ചു.
ബഹ്റൈനിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സൗദി അറേബ്യയുടെ സഹകരണത്തെ അദ്ദേഹം ഈയവസരത്തിൽ പ്രശംസിച്ചു. പ്രായമായവർ ഉൾപ്പെടെയുള്ള ദീർഘകാലം പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം സെന്റർ വഴി നൽകാൻ കഴിയുമെന്ന് സർക്കാർ ആശുപത്രികളുടെ ചീഫ് എക്സിക്യൂട്ടിവ് ഡോ. മറിയം അൽ ജലഹ്മ പറഞ്ഞു. ദിവസവുമുള്ള പരിശോധനകൾ, പ്രത്യേക മെഡിക്കൽ സേവനങ്ങൾ, മാനസികാരോഗ്യ പിന്തുണ, ജീവനക്കാരുടെ പരിശീലനം തുടങ്ങിയവയിൽ ഉയർന്ന നിലവാരം പുലർത്താൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.