Posted On
date_range Updated On
date_range മുഹറഖ് മുനിസിപ്പാലിറ്റി പ്രധാന കെട്ടിടം ജൂലൈ 23 വരെ അടച്ചിടും
മനാമ: അറ്റകുറ്റപ്പണികൾക്കും അണുനശീകരണത്തിനുമായി മുഹറഖ് മുനിസിപ്പാലിറ്റിയുടെ ബുസൈതീനിലെ പ്രധാന കെട്ടിടം ജൂലൈ അഞ്ചു മുതൽ 23 വരെ അടച്ചിടും. കോവിഡ് വ്യാപനത്തിനെതിരെ മുൻകരുതൽ സ്വീകരിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെട്ടിടം അടച്ചിടുന്നതെന്ന് മുറഹഖ് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. പ്രധാന കെട്ടിടം അടച്ചിടുന്ന കാലത്ത് എല്ലാ ജീവനക്കാരും വീട്ടിലിരുന്ന് ജോലിചെയ്യും. ഇതുവഴി, സേവനങ്ങൾ മുടക്കമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കും. കോവിഡ് മുൻകരുതലിെൻറ ഭാഗമായി നേരത്തേതന്നെ 70 ശതമാനത്തോളം ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇടപാടുകൾ നടത്താനും തുടരന്വേഷണങ്ങൾക്കും പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് (www.mun.gov.bh) അല്ലെങ്കിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സന്ദർശിക്കണമെന്ന് മുഹറഖ് മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.