ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്ലിമീൻ മദ്റസയിൽ സംഘടിപ്പിച്ച
മുഅല്ലിം ഡേ പ്രാർഥനസംഗമം
മനാമ: സമസ്ത മുഅല്ലിം ഡേ ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്ലിമീൻ മദ്റസയിൽ മുഅല്ലിം ഡേ പ്രാർഥനസംഗമം നടത്തി.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ദുആക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ഇർശാദുൽ മുസ്ലിമീൻ മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, മദ്റസ അധ്യാപകരായ ഹൈദ്രോസ് തങ്ങൾ, കാസിം നജൂമി, അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹ്മാൻ മൗലവി, അബ്ദുൽ ഖാദർ മൗലവി, സഈദ് മൗലവി, ശിഹാബ് മൗലവി, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത ബഹ്റൈൻ മനാമ ഏരിയ വൈസ് പ്രസിഡന്റുമാരായ ശൈഖ് റസാഖ്, സുബൈർ അത്തോളി, ട്രഷറർ ജാഫർ കൊയ്യോട്, ജോ. സെക്രട്ടറി അബ്ദുൽ റൗഫ്, മെംബർമാരായ മുഹമ്മദ് സ്വാലിഹ്, അബ്ദുൽ ജബ്ബാർ, പ്രവർത്തകർ, മദ്റസ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.