Posted On
date_range Updated On
date_range പൊളിറ്റിക്കൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ അഭിനന്ദിച്ചു
മനാമ: ബഹ്റൈൻ പൊളിറ്റിക്കൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളായി പാർലമെന്റംഗങ്ങളായ ഡോ. അലി മാജിദ് അന്നുഐമി, ഹസൻ ഇബ്രാഹിം ഹസൻ എന്നിവരെ നിയമിച്ചുകൊണ്ടുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവിനെ പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം സ്വാഗതം ചെയ്തു.
എം.പിമാരുടെ കഴിവും പരിചയവും ഉപയോഗപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്നും പാർലമെന്റിന് അഭിമാനിക്കാൻ കഴിയുന്ന ഒന്നാണ് ഇവരുടെ സ്ഥാനലബ്ധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏൽപിക്കപ്പെട്ട ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ ഇരുവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.