ബഹ്​റൈനിൽ പള്ളികളിലെ ദുഹ്ര്‍ നമസ്​കാരം പുനഃരാരംഭിക്കുന്നത്​ നവംബർ എട്ടിലേക്ക്​ നീട്ടി

മനാമ: പള്ളികളില്‍ നവംബര്‍ ഒന്ന് മുതല്‍ ദുഹ്ര്‍ നമസ്​കാരത്തിന് (മധ്യാഹ്ന പ്രാര്‍ഥന) കഴിഞ്ഞ ദിവസം നല്‍കിയ അനുമതി നവംബര്‍ എട്ടിലേക്ക് നീട്ടിവെക്കാന്‍ നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയം തീരുമാനിച്ചു. ആരാധനാലയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതി​െൻറ ഭാഗമായാണ് ഒരാഴ്​ച നീട്ടിയത്​.

നേരത്തെ സുബ്ഹ് നമസ്​കാരത്തിന് (പ്രഭാത പ്രാര്‍ഥന) അനുമതി നല്‍കിയത് വിജയിച്ച പശ്ചാത്തലത്തിലാണ് ഇസ്​ലാമിക കാര്യ സുപ്രീം കൗണ്‍സിലി​െൻറ നിര്‍ദേശ പ്രകാരം ദുഹ്ര്‍ നമസ്​കാരത്തിന് കൂടി അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കുകയെന്നും മന്ത്രാലയ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.