ബഹ്​റൈനിലെ പള്ളികളിൽ നവംബർ ഒന്ന്​ മുതൽ ദുഹ്ർ നമസ്​കാരം പുനരാരംഭിക്കും

മനാമ: ബഹ്​റൈനിൽ പള്ളികളിൽ നവംബർ ഒന്ന്​ മുതൽ ദുഹ്ർ നമസ്​കാരം (മധ്യാഹ്‌ന പ്രാർഥന) പുനരാരംഭിക്കും. ഇസ്​ലാമിക കാര്യ സുപ്രീം കൗൺസിലാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ ടാസ്​ക്​ ഫോഴ്​സി​െൻറ അംഗീകാരത്തോടെയാണ്​ തീരുമാനം. പ്രാർഥനക്കെത്തുന്നവർ കോവിഡ്​ പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. പള്ളികളിൽ സുബ്ഹ് നമസ്​കാരം (പ്രഭാത പ്രാർഥന) ആഗസ്​റ്റ്​ 28ന്​ പുനരാരംഭിച്ചിരുന്നു.

കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച്​ 28നാണ്​ രാജ്യത്തെ ആരാധനലായങ്ങൾ അടച്ചിട്ടത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.