???????????? ????????? ?????? ????? ???????????? ?????????? ?????????? ??????????? ?????????????

മൊറോക്കന്‍ അംബാസഡര്‍ക്ക് യാത്രയയപ്പ് നല്‍കി

മനാമ: ബഹ്റൈനിലെ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് സേവനം അവസാനിപ്പിച്ച് മടങ്ങുന്ന മൊറോക്കന്‍ അംബാസഡര്‍ അഹ്മ ദ് റഷീദ് ഖിത്താബിക്ക് വിദേശകാര്യ മന്ത്രാലയം യാത്രയയപ്പ് നല്‍കി. ബഹ്റൈനും മൊറോക്കോയും തമ്മിലുള്ള ബന്ധം ഊഷ് മളമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനും ഖിതാബി നടത്തിയ ശ്രമങ്ങളെ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ റന ബിന്‍ത് ഈസ ബിന്‍ ദുഐജ് ആല്‍ ഖലീഫ ശ്ലാഘിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതീക്ഷിച്ചനിലവാരത്തിലേക്ക്​ എത്തുന്നതിലും അദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിലയിരുത്തി.


ഭാവിയില്‍ ഏറ്റെടുക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെയെന്ന് അവര്‍ ആശംസിക്കുകയും ചെയ്തു. വിദേശ കാര്യ മന്ത്രാലയമടക്കം വിവിധ തലങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച പിന്തുണക്കും സഹായ സഹകരണങ്ങള്‍ക്കും ഖിതാബി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈനില്‍ സേവനം ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ നേട്ടവും മറക്കാനാകാത്ത ഓര്‍മകള്‍ സമ്മാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന് കൂടുതല്‍ പുരോഗതിയും വികസനവും കൈവരിക്കാനാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags:    
News Summary - morocan-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.