മനാമ: ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിയ കേസിൽ പ്രതികളായ മൂന്ന് ഏഷ്യൻ പൗരന്മാർക്ക് ലഭിച്ച അഞ്ച് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. 1,800 ദീനാറിലധികം തുക തട്ടിയെടുത്ത കേസിലാണ് വിധി. പ്രതികൾ ഓരോരുത്തരും 3,000 ബഹ്‌റൈൻ ദീനാർ വീതം പിഴ അടക്കണം.
കൂടാതെ, രണ്ടും മൂന്നും പ്രതികൾക്ക് അധിക പിഴയും കോടതി ചുമത്തിയിട്ടുണ്ട്. തട്ടിപ്പിനായി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സിം കാർഡുകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനമെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചാണ് ഇവർ ആളുകളെ വഞ്ചിച്ചത്.
ഈ സന്ദേശങ്ങളിലെ വ്യാജ പേയ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ബഹ്‌റൈനിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങിയതായും, ഇതൊരു ആസൂത്രിതമായ സൈബർ തട്ടിപ്പ് സംഘമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.