?????? ????? ?????? ????????? ????????????????

മന്ത്രിസഭ േയാഗം: സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഫീസ് വര്‍ധന 

മനാമ: വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഫീസ് വര്‍ധന ഏര്‍പ്പെടുത്തുന്നത് സ്വദേശികളെ ബാധിക്കാത്ത രൂപത്തിലായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഏതൊരു വര്‍ധനയും സര്‍ക്കാരി​​െൻറയും പാര്‍ലമ​െൻറി​​െൻറയും സംയുക്ത സമിതിയുടെ അംഗീകാരത്തോടെ ആയിരിക്കണമെന്നും തീരുമാനിച്ചു. സബ്‌സിഡി കൂടുതല്‍ ആവശ്യക്കാരിലേക്ക് പരിമിതപ്പെടുത്താനുള്ള തീരുമാനവും സംയുക്ത സമിതി നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. വില വര്‍ധിപ്പിക്കാതെയും ഫീസ് ഉയര്‍ത്താതെയും വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും ചെലവുകള്‍ക്കനുസരിച്ച് വരുമാനത്തിന് ഇതര സ്രോതസ്സുകള്‍ അവലംബിക്കണമെന്നും  പ്രധാനമന്ത്രി മന്ത്രാലയങ്ങ​േളാട് ഉണര്‍ത്തി.

അനാവശ്യ െചലവുകള്‍ ഒഴിവാക്കുവാനും ചെലവ് നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്. കൂടുതല്‍ നിക്ഷേപകരെയും നിക്ഷേപ പദ്ധതിക​െളയും ആകര്‍ഷിക്കാനും അതുവഴി സാമ്പത്തിക മേഖല കരുത്തുറ്റതാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷാന്ത ഫൈനാര്‍ട്‌സ് എക്‌സിബിഷന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ തുടക്കം കുറിച്ചതായും അദ്ദേഹത്തിന് പകരം ഉപ്രപധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ സംബന്ധിച്ചതായും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിയുടെ 23 ാമത് സനദ് ദാന സമ്മേളനവും പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്നിരുന്നു. പുതുതായി ബിരുദമെടുത്ത വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രധാനമന്ത്രി   പ്ര​േത്യകം ആശംസകള്‍ നേര്‍ന്നു. ഫെബ്രുവരി 13 കായിക ദിനമായി ആചരിക്കാന്‍ പ്രധാനമന്ത്രി നിര്‍േദശം നല്‍കി.

കഴിഞ്ഞ വര്‍ഷം മുതലാണ് പ്രസ്തുത ദിവസം കായിക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. പകുതി തൊഴില്‍ സമയം കായിക പരിപാടികള്‍ക്കായി എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളൂം നീക്കിവെക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സുസ്ഥിര വളര്‍ച്ച നേടുന്നതിന് യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള കിങ് ഹമദ് അന്താരാഷ്്ട്ര അവാര്‍ഡ്  പ്രഖ്യാപനം യുവാക്കളെ വിവിധ മേഖലകളില്‍ കഴിവുറ്റരാക്കി വളര്‍ത്തുന്നതിന് പ്രയോജനകരമാകുമെന്ന് കാബിനറ്റ് വിലയിരുത്തി. അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുവജന-കായിക കാര്യ മന്ത്രി അറിയിച്ചു. വിവിധ രാഷ്്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും അപേക്ഷ നല്‍കിയിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 െന അപേക്ഷിച്ച് രാജ്യത്തെ സാമ്പത്തിക മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി കാബിനറ്റ് വിലയിരുത്തി. ആഭ്യന്തര ഉല്‍പാദനം 2016നേക്കാള്‍ 3.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്.  

എണ്ണേതര വരുമാനത്തില്‍ 17 ശമാനം വളര്‍ച്ചയും  വ്യാപാര മേഖലയിലെ ബജറ്റ് കമ്മി അഞ്ച് ശതമാനം കുറയുകയും ചെയ്തു. 776 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന 17 വ്യവസായ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായും വ്യവസായ-വാണിജ്യ- ടൂറിസം മന്ത്രിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുകടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്​ട്ര മാനദണ്ഡമനുസരിച്ച് കൈകാര്യം ചെയ്യുന്നതിന് ധനകാര്യ മന്ത്രാലയത്തിലെ ഇതുമായി ബന്ധപ്പെട്ട വകുപ്പ് നവീകരിക്കുന്നതിന് കാബിനറ്റ് തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    
News Summary - ministry-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.