മനാമ: ഭൂമി ഇടപാടുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനം. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുെൈദബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള ഫീസ് ഘടന തുടരുന്നതിനും വര്‍ധന വേണ്ടതില്ലെന്നുമാണ് തീരുമാനിച്ചിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കുള്ള കമ്മീഷനും പഴയ പടി തുടരും.
അറബ് ലീഗിന് കീഴിലുള്ള അറബ് ടൂറിസം ഓര്‍ഗനൈസേഷെൻറ പ്രത്യേക അവാര്‍ഡിന് അര്‍ഹനായ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് പ്രധാനമന്ത്രി കാബിനറ്റിെൻറ പേരില്‍ പ്രത്യേകം ആശംസകള്‍ അറിയിച്ചു. രാജ്യത്തിെൻറ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും വളര്‍ച്ചക്കും ഹമദ് രാജാവിെൻറ ഭരണാധികാരത്തില്‍ കൂടുതല്‍ വേഗത കൈവരിച്ചിട്ടുണ്ടെന്നും രാജ്യത്തിെൻറ സാമ്പത്തിക മേഖലക്ക് കരുത്ത് നല്കുന്ന ഒന്നായി ഇത് വളര്‍ന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഏറെ അഭിമാനകരമായ ഒരു നേട്ടമാണ് ഈ അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആവിഷ്കരിച്ച വിനോദ സഞ്ചാര പദ്ധതികള്‍ക്ക് ശക്തമായ പിന്തുണയും പ്രോല്സാഹനവുമണ് രാജാവ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഗള്‍ഫ് എഞ്ചിനീയറിങ് ഫോറം രാജ്യത്തെയും മേഖലയിലെയും തൊഴില്‍ മേഖലയില്‍ ഉണര്‍വുണ്ടാക്കുന്നതിന് കാരണമാകുമെന്ന് കാബിനറ്റ് വിലയിരുത്തി. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്ന േഫാറം വിജയകരമായിരുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ പറഞ്ഞു. വിധിവന്ന മുഴുവന്‍ കേസുകളിലൂം റിവിഷന്‍ പെറ്റീഷന് നല്കുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തുന്നതിന് കാബിനറ്റ് ചര്‍ച്ച ചെയ്തു. സിവില്‍, ശരീഅ വിധിയിലടക്കം ഇത് ബാധകമാക്കുന്നതിനാണ് ചര്‍ച്ച.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചക്കായി വിഷയം പാര്‍ലമെൻറിന് വിടാനും തീരുമാനിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യവുമായി ബന്ധപ്പെട്ട പുതിയ നിയമത്തെക്കുറിച്ചും സഭ ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര കുറ്റ കൃത്യവുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ കോടതികള്‍ക്ക് കുറ്റകൃത്യങ്ങള്‍ നിര്‍ണയിക്കുന്നതിനും തീരുമാനിച്ചു. ഇതനുസരിച്ച് വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റം, യുദ്ധക്കുറ്റം, ശത്രുത തുടങ്ങിയവയായിരിക്കും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളനുസരിച്ചും ജനീവ കരാറനുസരിച്ചും അംഗീകരിക്കാന്‍ തീരുമാനിച്ചിട്ടുളളത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനൂമുള്ള പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു. ഇതിെൻറ ഭാഗമായി അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ-പ്രകൃതി വിഭവ യൂണിയനുമായും ഗ്ലോബല്‍ എന്‍വിയോണ്‍മെൻറ് ഫെസിലിറ്റിയുമായും സഹകരിക്കുന്നതിനും ചര്‍ച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ നിയമകാര്യ മന്ത്രിതല സമിതി ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു. മൊറോക്കോയുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ മന്ത്രിസഭ അംഗീകാരം നല്കി. അന്താരാഷ്ട്ര വ്യാപാര നിയമത്തിനുള്ള യൂ.എന്‍ കമ്മിറ്റിയുടെ ഓഫീസ് ബഹ്റൈനില്‍ തുറക്കുന്നതിനുള്ള സാധ്യത ചര്‍ച്ച ചെയ്തു. മിഡിലീസ്റ്റ്, സൗത്താഫ്രിക്ക എന്നവിടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ ഇത് സഹായകമാവുമെന്നും വിലയിരുത്തി. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.