മീലാദ് മീറ്റ്- 2024 സ്വാഗത സംഘം രൂപവത്കരണവും
യാത്രയയപ്പ് സംഗമവും
മനാമ: സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅ് ലീമുൽ ഖുർആൻ മദ്റസ മീലാദ് മീറ്റ് -2024 സ്വാഗതസംഘം രൂപവത്കരണവും നാൽപത്തിനാല് വർഷം നീണ്ടുനിന്ന പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഏരിയ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ തുമ്പോളിക്ക് യാത്രയയപ്പും നടന്നു. പ്രവാസ ജീവിതത്തിൽ സമസ്തയുടെ പ്രവർത്തന മേഖലയിൽ നിസ്വാർഥ സേവനം നൽകിയ അബ്ദുൽ റഹ്മാൻ പൊതു പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായിരുന്നു.
ഒരേസമയം നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം തന്റെ ഒഴിവ് സമയം മുഴുവൻ സമസ്തയുടെ പ്രവർത്തനങ്ങൾക്കുവേണ്ടിയും സാമൂഹിക പ്രവർത്തനങ്ങൾക്കു വേണ്ടിയും ചെലവഴിച്ചു. തുമ്പോളി എന്ന വിളിപ്പേരിൽ അറിയപ്പെട്ട അബ്ദുൽ റഹ്മാന്റെ നാട്ടിലേക്കുള്ള മടക്കം അനിവാര്യമാണെങ്കിലും സമസ്തക്കും മറ്റു സാമൂഹിക സംഘടനകൾക്കും അദ്ദേഹത്തിന്റെ ഇടപെടലുകൾ വലിയ നഷ്ടമായിരിക്കുമെന്ന് യാത്രയയപ്പ് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മദ്റസ ഹാളിൽ നടന്ന സംഗമത്തിൽ മദ്റസ ഉസ്താദ്മാരും ഏരിയ ഭാരവാഹികളും മറ്റു പ്രവർത്തകരും ആശംസകൾ അർപ്പിച്ചു. അബ്ദുറഹ്മാൻ തുമ്പോളിക്കുള്ള മൊമന്റോയും ഉപഹാരവും ചടങ്ങിൽവെച്ച് നൽകി. 2024 മീലാദ് മീറ്റ് സ്വാഗത സംഘം രൂപവത്കരണവും ചടങ്ങിൽ നടന്നു.
മുഖ്യ രക്ഷാധികാരികളായി സൂഫി മുസ്ലിയാർ, സൈദ് മുഹമ്മദ് വഹബി, മുഹമ്മദ് നിഷാൻ ബാഖവി, ഇബ്രാഹിം ദാരിമി, മുസ്തഫ മൗലവി, മനാഫ് തങ്ങൾ, ആറ്റക്കോയ തങ്ങൾ, അബ്ദുള്ള ചേരാപുരം, മുത്തലിബ് പൂമംഗലം എന്നിവരെയും ചെയർമാനായി റിയാസ് കാസർകോട്, ജനറൽ കൺവീനർ: റഫീഖ് എ.എം.എച്ച്, ട്രഷറർ: മുസമ്മിൽ, വൈ. ചെയർമാൻമാർ: മഹമൂദ് പെരിങ്ങത്തൂർ, കുഞ്ഞമ്മദ് പി.കെ, ഖാലിദ്, മജീദ്, ഹമീദ് വാണിമേൽ, ജോ. കൺവീനർമാർ: ഇസ്മായിൽ സി.സി, സത്താർ കാസർകോട്, ലത്തീഫ് തങ്ങൾ, മുഹമ്മദ്, ഫൈനാൻസിങ് കമ്മിറ്റി ചെയർമാൻ: മഹമൂദ് പെരിങ്ങത്തൂർ, കൺവീനർ: നൂറുദ്ദീൻ കെ.പി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: നിഷാൻ ബാഖവി, കൺവീനർമാർ: ആശിഖ് തോടന്നൂർ, ലത്തീഫ് തങ്ങൾ, മുഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.