Posted On
date_range Updated On
date_range വോയ്സ് ഓഫ് ട്രിവാൻഡ്രം സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം പ്രസിഡന്റ് പ്രമോദ് മോഹന്റെയും സെക്രട്ടറി സരിത വിനോജിന്റെയും മറ്റ് എക്സിക്യൂട്ടിവ് ഭാരവാഹികളുടെയും വളന്റിയേഴ്സിന്റെയും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 330ഓളം പേർ പങ്കെടുത്തു.
മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിനുവേണ്ടിയുള്ള പ്രിവിലേജ് കാർഡ് ഹോസ്പിറ്റൽ മാനേജ്മെന്റിൽനിന്ന് സാമൂഹികപ്രവർത്തകനായ കെ.ടി. സലീം ഏറ്റുവാങ്ങി. അൻവർ നിലമ്പൂർ, ഷാജി മൂതല എന്നിവർ ആശംസയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.