താരപ്പകിട്ടുമായി മമ്മൂട്ടിയെത്തും; ‘ഹാർമോണിയസ് കേരള’ ബഹ്റൈനിൽ വെള്ളിയാഴ്ച

മനാമ: ഒരുമയുടെ ഉത്സവരാവായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ക്ക് ഇനി നാല് ദിനം മാത്രം. ബഹ്റൈൻ മലയാളി സമൂഹം ആവേശത്തോടെ കാത്തിരിക്കുന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ നട ക്കും.
പരിപാടിയിൽ പെങ്കടുക്കാൻ ആയിരക്കണക്കിന് മലയാളികൾ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തു എന്നതും പ്രത്യേകതയാ ണ്. മണിക്കൂറുകൾ നീണ്ട കലാസന്ധ്യ ഉജ്ജ്വലമാക്കാനുള്ള അണിയറ ഒരുക്കമാണ് നടന്നുവരുന്നത്.

കലയും സംഗീതവും ഹാസ്യ വും എല്ലാം അരങ്ങിെലത്തും. പരിപാടിയുടെ റിഹേഴ്സൽ തകൃതിയിൽ നടന്നുവരികയാണ്. അടുക്കും ചിട്ടയാർന്നതുമായ സംഘാടനമായ രിക്കും മറ്റൊരു പ്രത്യേകത. മലയാളത്തി​​െൻറ മഹാനടൻ മമ്മൂട്ടിയും ഭാവഗായകൻ പി.ജയചന്ദ്രനുമായിരിക്കും വേദിയുടെ ശ ്രദ്ധാകേന്ദ്രം. ഇന്ത്യൻ നടനസ്വരൂപമായ മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത ്. മമ്മൂട്ടി മലയാളി സമൂഹെത്ത അഭിസംബോധന ചെയ്യുകയും തുടർന്ന് പി.ജയചന്ദ്രനുമായി സർഗാത്മക സംഭാഷണം നടത്തുകയും ചെ യ്യും.

അഭിനയകുലപതിയും ഭാവഗായകനും തമ്മിലുള്ള വേദിയിലെ വർത്തമാനം ഹാർമോണിയസ് കേരളയെ വിത്യസ്തമായ അനുഭവമാക്കും. ഇൻഫർമേഷൻ മന്ത്രാലയത്തി​​െൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ബഹ്റൈൻ ഗവൺെമൻറ് പ്രതിനിധികളും പെങ്കടുക്കും. നടനും ഗായകനുമായ മനോജ് കെ.ജയൻ, വിധു പ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, േജ്യാത്സന, മീനാക്ഷി, രഹ്ന, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവരുടെ സാന്നിധ്യം ഹാർമോണിയസ് കേരളയുടെ ആസ്വാദനം വേറിട്ടതാക്കുമെന്നാണ് വിലയിരുത്തുന്നത്.

ബഹ്റൈൻ മലയാളി സമൂഹത്തിൽ ഇതുവരെ കാണാൻ കഴിയാത്ത ആവേശമാണ് ഹാർേമാണിയസ് കേരളയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ വീക്ഷിക്കാൻ സാധിക്കുന്നത്. പ്രചാരണവും ടിക്കറ്റ് വിൽപനയും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 330 അംഗങ്ങളുള്ള സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ചെറുതും വലുതുമായ വിവിധ മലയാളി പ്രവാസി സംഘടനകളെയെല്ലാം ഉൾപ്പെടുത്തിയാണ് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചത്. എല്ലാ മലയാളി സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുന്ന സ്വാഗതസംഘം എന്നതും ഹാർേമണിയസ് കേരളയുടെ പ്രത്യേകതയാണ്.

Full View

ഹാർമോണിയസ് കേരള: ആവേശത്തോടെ ബഹ്റൈൻ മലയാളി സമൂഹം

മനാമ: ഒരുമയുടെ ആഘോഷം വെള്ളിയാഴ്ച സംഘടിപ്പിക്കപ്പെടുേമ്പാൾ അത് അക്ഷരാർഥത്തിൽ മലയാളി സമൂഹത്തി​​െൻറ കൂട്ടായ്മയായി മാറും. ബഹ്റൈൻ മലയാളി സമൂഹത്തി​​െൻറ െഎക്യപ്പെടലി​​െൻറയും സാഹോദര്യത്തി​​െൻറയും സമാഗമമായി മാറും ഹാർമോണിയസ് കേരള . ഹൃദയത്തി​​െൻറ അടിത്തട്ടിൽ നിന്നും വരുന്ന ആർദ്രതയാണ് ഒരുമയുടെ ശക്തി. ഇൗ കരുത്തും കുളിരുമാണ് ഹാർമോണിയസ് കേരളയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വിവിധ സംഘടന പ്രതിനിധികളും മാധ്യമ പ്രവർത്തകരും അഭിപ്രായപ്പെടുന്നുണ്ട്.

എല്ലാവരും ഒറ്റക്കെട്ടായും ഒരേ ശബ്ദമായും എത്തുന്നു എന്നതായിരിക്കും ഹാർമോണിയസ് കേരളയുടെ പ്രത്യേകത. പ്രവാസികളുടെ പോറ്റമ്മയായ ബഹ്റൈൻ ജനതയോടും ഭരണാധികാരികളോടുമുള്ള സ്നേഹാദരവും ഇൗ ആഘോഷത്തെ വേറിട്ടതാക്കും.
ജീവകാരുണ്യപ്രവർത്തനവും സാമൂഹിക പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്ന ബഹ്റൈൻ മലയാളി സമൂഹത്തിൽ ഒരുമയുടെ ആഘോഷം നടക്കുേമ്പാൾ അത് വരുംനാളുകളിലെ പ്രവാസ ചരിതത്തിന് കൂടുതൽ മിഴിവ് നൽകുമെന്നും വിവിധ കേന്ദ്രങ്ങളിലുള്ളവർ പറയുന്നു. ഹാർേമാണിയസ് കേരളയുടെ വിളംബരം അറിയിച്ച് മാർച്ച് 15ന് നടത്തിയ കൂട്ടനടത്തവും മാർച്ച് 29ന് നടത്തിയ കുട്ടികളുടെ ചിത്രരചന മത്സരവും വൻവിജയമായിരുന്നു.

സ്വാഗതസംഘം യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി

മനാമ: ഹാർമോണിയസ് കേരളയുടെ സ്വാഗതസംഘം ഭാരവാഹികൾ യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി. സെഗയ്യ റസ്റ്റോറൻറ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ സഇൗദ് റമദാൻ നദ്വി പരിപാടി വിശദീകരിച്ചു. സ്വാഗതസംഘം രക്ഷാധികാരി സേവിമാത്തുണ്ണി, വൈസ് ചെയർമാൻമാരായ ഡോ.പി.വി. ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത്, കെ.ടി.സലീം, ലത്തീഫ് ആയഞ്ചേരി, ചെമ്പൻ ജലാൽ, എ.സി.എ.ബക്കർ, റഫീഖ് അബ്ദുല്ല, കൺവീനർമാരായ അബ്ദുൽ റഹ്മാൻ അസീൽ,

സാം സാമുവേൽ, സാനിപോൾ, ജ്യോതിമേനോൻ,സന്തോഷ് കടമ്പാട്ട്, സ്വാഗതസംഘം ഭാരവാഹി എം.എം. സുബൈർ, കമാൽ മുഹിയിദ്ദീൻ, ജെ.പി.ആസാദ്, സൽമാനുൽ ഫാരീസ്, യു.കെ.ബാലൻ, ജോതിഷ് പണിക്കർ, സുനിൽ,ഗഫൂർ മുക്കുതല, മജീദ് തണൽ, നിസാർ, റംഷാദ് തുടങ്ങിയവർ സംബന്ധിച്ചു. റസിഡൻറ് മാനേജർ അബ്ദുൽ ജലീൽ സ്വാഗതവും ബ്യൂറോ ഇൻ ചാർജ് ഷമീർ മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - mammooty will come harmonius kerala will be on friday -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.