Posted On
date_range Updated On
date_range മലപ്പുറം പൊന്നാനി സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
മനാമ: മലപ്പുറം പൊന്നാനി സ്വദേശി പുത്തൻ വീട്ടിൽ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ് മാറഞ്ചേരി (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. പി.സി.ഡബ്ല്യൂ.എഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്റാണ്. മനാമയിലെ ഓൺലൈൻ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടരായിരുന്നു.
പിതാവ്: അബ്ദു. മാതാവ്: ഫാത്തിമ. ഭാര്യ: സെമിത. മക്കൾ: അബാദ് മുഹമ്മദ്, ഫായിസ് മുഹമ്മദ്, ഫാത്തിമ മുഹമ്മദ്.
സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, അബ്ദു റഹ്മാൻ, അലി (ലേറ്റ്), ഉസ്മാൻ, കദീജ, റംല. പി.സി.ഡബ്ല്യു.എഫ് ബഹ്റൈനും കെ.എം.സി.സിയും ചേർന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.