Posted On
date_range Updated On
date_range മദ്റസ വാര്‍ഷികം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മനാമ, റിഫ മദ്റസകളുടെ വാര്‍ഷികത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ സി. ഖാലിദ് അറിയിച്ചു.
മേയ് 19 വെള്ളി വൈകിട്ട് നാലുമണിക്ക് മനാമ അൽരജ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലെ ഉദ്ഘാടന സെഷനില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കും.
ഏഴാം തരം പാസായ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളൂം നല്‍കും. കോല്‍കളി, ഒപ്പന, ദഫ്, മൈം, ചിത്രീകരണം, വില്‍പാട്ട്, സംഗീത ശില്‍പം, അറബിക് ഫ്യൂഷന്‍ തുടങ്ങി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.