മടപ്പള്ളി സ്കൂൾ പൂർവവിദ്യാർഥി സംഘടന കുടുംബസംഗമം
മനാമ: മടപ്പള്ളി സ്കൂൾ പൂർവവിദ്യാർഥി സംഘടനയായ മാഫ് ബഹ്റൈൻ സംഘടിപ്പിച്ച കുടുംബ സംഗമം ‘മടപ്പള്ളി ഫെസ്റ്റ്’ മനാമയിലെ ഹാപ്പി ഗാർഡനിൽ വെച്ച് ആഘോഷപൂർവം നടന്നു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് ആഘോഷഭാവം പകർന്നു. സ്വരലയ ബഹ്റൈൻ അവതരിപ്പിച്ച കരോക്കെ ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങിൽ മാഫ് സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ടി.കെ അധ്യക്ഷത വഹിച്ചു. ട്രഷറർ രൂപേഷ് ഊരാളുങ്കൽ, ജോയന്റ് സെക്രട്ടറി സുരേഷ് പി.വി, വൈസ് പ്രസിഡന്റ് മുനീർ മുക്കാളി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗം രഞ്ജിത്ത് വി.പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മടപ്പള്ളി സ്കൂൾ പൂർവവിദ്യാർഥിയും മാഫിന്റെ മുൻ രക്ഷാധികാരിയുമായ, ലോക കേരള സഭയിൽ അംഗത്വം ലഭിച്ച പി. ശ്രീജിത്തിനെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി പറഞ്ഞു. പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.