മനാമ: കേരള ഗവൺമെൻറ് ഇൗ മാസം12,13 തിയ്യതികളിൽ തിരുവനന്തപുരത്ത് പ്രവാസികൾക്കായി നടത്തുന്ന ലോക കേരള സഭയിൽ പെങ്കടുക്കുന്നതിനായി ‘ആട് ജീവിത’ത്തിലെ കഥാനായകൻ നജീബും. ബഹ്റൈനിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രവാസി സംഘടന നേതാക്കൾക്കൊപ്പമാണ് നജീബിനും ക്ഷണം എത്തിയത്. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ ഇേദ്ദഹം ഇന്ന് നാട്ടിലേക്ക് വിമാനം കയറും. 15 ദിവസത്തെ ലീവ് എടുത്താണ് നജീബിെൻറ യാത്ര. ബിന്യാമിെൻറ നോവലിലൂടെ ലക്ഷക്കണക്കിന് മലയാളികൾക്ക് സുപരിചിതനായി മാറിയ ഇദ്ദേഹം അണിയറയിൽ നിന്നും അരങ്ങിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ആഹ്ലാദമുണ്ട് ഇൗ ഭാഗ്യം ലഭിച്ചതിലെന്നാണ് നജീബ് ഗൾഫ് മാധ്യമത്തോട് പറഞ്ഞത്. വിവിധ രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്നതിൽ അതീവ വേദന അനുഭവിച്ചവരുടെ പ്രതിനിധിയായാണ് താൻ ‘ലോക കേരള സഭ’യിൽ പെങ്കടുക്കുന്നത്. എെൻറ കഥ എഴുത്തുകാരനിലൂടെ ലോകം കേട്ടു. എന്നാൽ കേൾക്കാതെ പോയ കഥകൾ എത്രയോയുണ്ടാകണം. കണ്ണ് നിറഞ്ഞുകൊണ്ട് നജീബ് പറയുന്നു. ഗൾഫിലെ ആടുജീവിതത്തിനുശേഷം നാട്ടിലെത്തിയ നാളുകളിലാണ് സുനാമി ഉണ്ടാകുന്നതും ഇദ്ദേഹത്തിെൻറ വീടിനും കടൽത്തിരകളാൽ നാശനഷ്ടമുണ്ടായതും. അഞ്ച് സെൻറിലെ കേടുസംഭവിച്ച വീടും, ഒപ്പം തൊഴിലില്ലായ്മയും അലട്ടിയപ്പോൾ വിസ സംഘടിപ്പിച്ച് ആദ്യമായി ബഹ്റൈനിലേക്ക് പുറപ്പെട്ടു. 15 വർഷമായിരിക്കുന്നു ഇവിടെയെത്തിയിട്ട്. ഒരു സ്ക്രാപ്പ് കമ്പനിയിൽ ജീവനക്കാരനാണ്. പ്രാരാബ്ദങ്ങളൊന്നും മാറിയിട്ടില്ല. എെൻറ ശമ്പളം കൊണ്ട് നാട്ടിൽ പട്ടിണികൂടാതെ ഭാര്യ സഫിയത്തും മകൾ സഫീനയും ജീവിക്കുന്നു എന്നുമാത്രം. മകൾ വിദ്യാർഥിനിയാണ്. പഠനച്ചെലവ് വഹിക്കാൻ കൂടി പാടുപെടുകയാണ്. മകൻ സഫീർ പ്രവാസിയാണ്.
അന്ന് സുനാമി ആക്രമണം ഉണ്ടായപ്പോൾ വീട് പൊളിച്ച് പുതുതായി വയ്ക്കാൻ ഗവൺമെൻറ് രണ്ടര ലക്ഷം പ്രഖ്യാപിച്ചിരുന്നു. പൊളിച്ചശേഷം വീടുവെക്കാൻ ആ തുക കൊണ്ടുമാത്രം കഴിയില്ല എന്നുള്ളതിനാൽ ആ പണം സ്വീകരിക്കാൻ പോയില്ല. ഉപ്പുവെള്ളം കയറിയതിനാൽ വീടിന് കേട്പാടുകൾ ഏറെ സംഭവിച്ചു. അതൊന്ന് നന്നാക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും നജീബ് വ്യക്തമാക്കുന്നു. അത്യപൂർവ്വമായ ജീവിത അധ്യായങ്ങൾ പിന്നിട്ട അമ്പത്തിയഞ്ചുകാരനായ നജീബ് പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.