കടുത്ത വേനൽച്ചൂടിനെത്തുടർന്ന് സ്വിമ്മിംഗ് പൂളുകൾക്ക് വൻ ഡിമാൻഡ്

മനാമ: കടുത്ത ചൂടും ഉയർന്ന ഹ്യുമിഡിറ്റിയും കാരണം സ്വിമ്മിംഗ് പൂളുകളെ തേടിയെത്തുന്ന കുടുംബങ്ങളുടെയും, അസോസിയേഷനുകളുടെയും എണ്ണത്തിൽ വൻ വർധന. ചൂടിൽ നിന്ന് ആശ്വാസം തേടി ആളുകൾ പാർക്കുകളെയും തുറസ്സായ സ്ഥലങ്ങളെയും ഒഴിവാക്കി ഇൻഡോർ, എയർകണ്ടീഷൻ ചെയ്ത സ്വിമ്മിംഗ് പൂളുകളെ ആശ്രയിക്കുന്നതാണ് ബുക്കിംഗുകളിൽ വലിയ വർധനവുണ്ടാക്കിയത്. നിലവിൽ 95 ശതമാനത്തോളം ബുക്കിംഗുകളും പൂർത്തിയായിക്കഴിഞ്ഞു. സെപ്റ്റംബർ ആദ്യം വരെ പലയിടത്തും മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുകയാണ്.

പൂളുകളുടെ വലിപ്പം, സൗകര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി 70 ദീനാർ മുതൽ 200 ദീനാർ വരെയാണ് നിരക്ക്. മിക്കയിടത്തും പ്രവൃത്തിദിവസങ്ങളിൽ ഏകദേശം 120 ദീനാറും വാരാന്ത്യങ്ങളിൽ 160 ദീനാർ വരെയും ഈടാക്കുന്നുണ്ട്. കേവലം കുളി എന്നതിന് പുറമെ ബാർബിക്യൂ ഏരിയകൾ, സ്പോർട്സ് കോർട്ടുകൾ, ഫുട്ബാൾ മത്സരങ്ങൾ കാണാനുള്ള ബിഗ് സ്ക്രീനുകൾ, വീഡിയോ ഗെയിമുകൾ തുടങ്ങിയ സൗകര്യങ്ങളും ഉടമകൾ ഒരുക്കുന്നുണ്ട്.

സ്കൂളുകൾക്ക് അവധിയായതോടെ തന്നെ ബുക്കിംഗുകൾ കുത്തനെ ഉയർന്നു തുടങ്ങിയിരുന്നുവെന്നാണ് പൂൾ ഉടമകൾ പറയുന്നത്. കുടുംബങ്ങൾ തങ്ങളുടെ ഒഴിവുസമയം ചെലവഴിക്കാനും കുട്ടികൾക്ക് കളിക്കാനും സുരക്ഷിതമായ ഇടമെന്ന നിലയിൽ സ്വിമ്മിംഗ് പൂളുകളെ തിരഞ്ഞെടുത്തതോടെ ബഹ്‌റൈനിലെ പൂൾ ഉടമകൾ തിരക്കിലാണ്.

Tags:    
News Summary - Huge demand for swimming pools due to intense summer heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.