വസീം അഹ്മദ് അൽഹികമി സംസാരിക്കുന്നു
Posted On
date_range Updated On
date_range "അല്ലാഹുവിനെ അറിയുക": മനാമ സെൻട്രൽ മാർക്കറ്റ് മസ്ജിദിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു
മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ് സെന്റർ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ മനാമ സെൻട്രൽ മാർക്കറ്റ് മസ്ജിദിൽ ആരംഭിച്ച വിജ്ഞാന സദസ്സ് ആളുകളുടെ പങ്കളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഭൗതിക നേട്ടങ്ങൾക്കായി എന്തൊക്കെ വിജ്ഞാനങ്ങൾ നാം കരസ്ഥമാക്കിയാലും നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥനെക്കുറിച്ചുള്ള ശരിയായ അറിവ് ഒന്ന് കൊണ്ട് മാത്രമേ ഏതൊരു വിശ്വാസിക്കും പാരത്രിക വിജയം കരസ്ഥമാക്കാൻ കഴിയൂ എന്ന് വസീം അഹ്മദ് അൽഹികമി സദസ്സിനെ ഉൽബോധിപ്പിച്ചു. "അല്ലാഹുവിനെ അറിയുക" എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ഷാഹിദ് യൂസഫ് സ്വാഗതവും പ്രസിഡന്‍റ് അബ്ദു ലത്വീഫ് അലിയമ്പത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.