അനുസ്മരണ സമ്മേളനത്തിൽ ശംസുദ്ധീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി, മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജൻ എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു. പുഷ്പാർച്ചനയോടെ തുടക്കം കുറിച്ച പരിപാടിക്ക് ഐ.വൈ.സി.സി ആക്ടിങ് പ്രസിഡന്റ് ഷാഫി വയനാട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ശംസുദ്ധീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് മാഹി, മുൻ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ബ്ലെസ്സൺ മാത്യു, ജിതിൻ പരിയാരം, മുൻ ദേശീയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പരിപാടിക്ക് ഷഫീക് സൈഫുദ്ധീൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.