മനാമ: 76ാം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) -ബഹ്റൈൻ, ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ, പി.ഇ.സി.എ ഇന്റർനാഷനലുമായി സഹകരിച്ച് ‘ദ പാട്രിയോട്ടിക് പർസ്യൂട്ട്’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഗുദൈബിയയിലുള്ള കെ.എസ്.സി.എ ആസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലാകും മത്സരം നടക്കുക. പ്രാഥമിക റൗണ്ട് (എഴുത്തുപരീക്ഷ) ജനുവരി 25, 2025, ശനിയാഴ്ച വൈകീട്ട് 7 മുതൽ 10 മണി വരേയും, രണ്ടാം ഘട്ടമായ ഫൈനൽ മത്സരം ജനുവരി 31, 2025, വെള്ളിയാഴ്ച, രാവിലെ 10 മുതൽ 12 മണിവരേയും നടത്തപ്പെടുന്നു.
മത്സരിക്കുന്ന ഒരു ടീമിൽ രണ്ട് വിദ്യാർഥികളാകും ഉണ്ടാവുക (7ാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളാണ് പങ്കെടുക്കേണ്ടത്). രജിസ്ട്രേഷനുള്ള അവസാന തീയതി, ജനുവരി 20, 2025, തിങ്കളാഴ്ച.
വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത് എന്നും കൂടുതൽ വിവരങ്ങൾക്കായി 39628609, 33475835 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.