കെ.എസ്.സി.എ ഓണാഘോഷ പരിപാടിയിൽനിന്ന്

കൂട്ടായ്മയുടെ വിളംബരമായി കെ.എസ്.സി.എ ഓണാഘോഷം

മനാമ: കൂട്ടായ്മയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഒത്തുചേരലായി കെ.എസ്.സി.എ ഓണാഘോഷ പരിപാടി ‘പൂവിളി 2026’. അധാരി പാർക്കിൽ വെച്ച് അരങ്ങേറിയ ആഘോഷപരിപാടികൾ സോപാനം വാദ്യസംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മാവേലിമന്നനെ വരവേറ്റുകൊണ്ടാണ് തുടക്കം കുറിച്ചത്.

ആർ. രമേഷ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പമ്പാവാസൻ നായർ, വിവിധ സംഘടനാ പ്രതിനിധികൾ, അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ചു. 'പൂവിളി 2026' ജനറൽ കൺവീനർ അജയകൃഷ്ണൻ ചടങ്ങിൽ സംസാരിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, കെ.എസ്.സി.എ അംഗം നാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ നന്ദി പ്രകാശിപ്പിച്ചു. സന്ദീപ്, ഡോ. ഗൗരി എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ.

തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. തിരുവാതിര, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രശസ്ത മ്യൂസിക് ബാൻഡായ 'റബ്ബർ ബാൻഡ്' അവതരിപ്പിച്ച സംഗീത പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്.

Tags:    
News Summary - KSCA Onam celebration as a proclamation of unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.