കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ അ​ൽ അ​മ​ൽ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ത്തി​യ

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കെ.​പി.​എ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ശ്ര​ദ്ധേ​യം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ അ​മ​ൽ ഹോ​സ്പി​റ്റ​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​മ​ദ് ടൗ​ൺ അ​ൽ അ​മ​ൽ ഹോ​സ്പി​റ്റ​ലി​ൽ മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. 200ൽ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ക്യാ​മ്പ് കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് പ്ര​സി​ഡ​ന്റ് ഡോ. ​പി.​വി. ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഹ​മ​ദ് ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി വി​ഷ്ണു സ്വാ​ഗ​ത​വും ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ വി.​എം. പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​പി.​എ​യു​ടെ ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ അ​ൽ അ​മ​ൽ ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ ഫി​സി​ഷ​ൻ ഡോ. ​രാ​ധി​ക ല​ക്ഷ്മി​ക്ക് കൈ​മാ​റി.

ഹോ​സ്പി​റ്റ​ൽ സി.​ഇ.​ഒ ഡോ. ​ന്യൂ​ട്ട​ൻ എ​ഡ്‌​വേ​ർ​ഡ് ദാ​സ്, ബി.​ഡി.​ഒ സു​ജാ​ത​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ​ജി ഹ​ബീ​ബ്, പി.​ആ​ർ.​ഒ അ​ബ്ദു​ൽ ബാ​സി​ത്, കെ.​പി.​എ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, സീ​നി​യ​ർ മെം​ബ​ർ അ​ജി​കു​മാ​ർ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ജി​ത് ബാ​ബു, ജോ. ​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - k.p.a medical camp, bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-19 07:25 GMT