മനാമ: ഈദുൽ ഫിത്തർ പ്രമാണിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസകൾ നേർന്നു.
രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിൽ, ബഹ്‌റൈനിലെ ജനങ്ങൾക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും കൂടുതൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു.
കിരീടാവകാശിയുടെ ആശംസകൾക്ക് മറുപടിയായി ഹമദ് രാജാവും ആശംസകൾ കൈമാറി. രാജ്യത്തിന്‍റെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും, ലോകമെമ്പാടുമുള്ള ഇസ്‌ലാമിക സമൂഹത്തിന് ഈ പെരുന്നാൾ സമാധാനവും സന്തോഷവും നൽകട്ടെയെന്നും അദ്ദേഹം തന്‍റെ സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.