മനാമ: കോവിഡ് -19 രോഗപ്രതിരോധത്തിന് ബഹ്റൈൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വി ദേശകാര്യ വകുപ്പിലെ അണ്ടർസെക്രട്ടറി ഡോ. ശൈഖ റാണ ബിൻത് ഇസാ ബിൻ ദൈജ് ആൽ ഖലീഫ വിദേശ രാജ്യങ്ങളുെട അംബാസഡർമാരോട് വിശദീകരിച്ചു. ചൈനയിൽ രോഗം സ്ഥിരീകരിച്ചതുമുതൽ ബഹ്റൈനിൽ മുൻകരുതലുകളും ബോധവത്കരണ നടപടികളും സ്വീകരിച്ചതായി അവർ അറിയിച്ചു.
മന്ത്രാലയത്തിെൻറ ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പേജുകളിലുടെ പൊതുജനങ്ങളെ ബോധവത്കരിക്കാൻ നടപടി എടുത്തു. പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് 17227555 എന്ന ഹോട്ട്ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 നേരിടുന്നതിനുള്ള നാഷനൽ ടാസ്ക് ഫോഴ്സ് അംഗവും ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൾട്ടൻറും മൈക്രോബയോളജിസ്റ്റുമായ ലഫ്. കേണൽ ഡോ. മനാഫ് അൽ ഖത്താനിയും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.