‘തിരുവല്ലോണം’ പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്‌റൈൻ സെപ്റ്റംബർ 25ന് വെള്ളിയാഴ്ച ജൂഫ്ഫയർ അൽ മൻസിൽ ഹോട്ടലിൽ നടത്തുന്ന ‘തിരുവല്ലോണം’ ഓണാഘോഷവും കുടുംബ സംഗമവും പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് പ്രകാശനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി അനിൽ പാലയിൽ, ഓണാഘോഷ കമ്മിറ്റി കൺവീനർ ജോസഫ് കല്ലൂപ്പാറ, ഫാറ്റ് പ്രോഗ്രാം കമ്മറ്റി കൺവീനർ ജെയിംസ് ഫിലിപ്പ്, ട്രഷറർ ജോബിൻ ചെറിയാൻ, ജോയന്റ് സെക്രട്ടറി മാത്യു പാലിയേക്കര, എക്സിക്യൂടീവ് കമ്മിറ്റി അംഗം നിതിൻ സോമരാജൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Thiruvallonam poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.