മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാസംഗമത്തിെൻറ ഭാഗമായുള്ള ബിസിനസ് മീറ്റ് അദ്‌ലിയ ‘ഫുഡ് വേള്‍ഡ്’ റെസ്റ്റോറൻറില്‍ നടന്നു. മൂന്ന് സെഷനുകളായാണ് പരിപാടി നടന്നത്. വ്യവസായ^വ്യാപാര രംഗത്തെ പ്രമുഖരും തുടക്കക്കാരും പെങ്കടുത്തു. ആദ്യ സെഷനില്‍ ജില്ല സെക്രട്ടറി മന്‍സൂര്‍ ബിസിനസ് മീറ്റിെൻറ രൂപ രേഖ അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് അബൂബക്കര്‍ ഹാജി പരിപാടി നിയന്ത്രിച്ചു. യു.എ.ഇ കെ.എം.സി.സി സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻറ് എസ്.വി.ജലീല്‍ ആശംസകള്‍ അര്‍പ്പിച്ചു.
പരിശീലന ക്ലാസിന് തേവലക്കര ബാദുഷ നേതൃത്വം നൽകി. സമസ്ത പ്രസിഡൻറ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ജില്ല ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി, പ്രസിഡൻറ് എ.പി.ഫൈസല്‍ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് സി.എച്ച് സെൻററിന് അത്യാധുനിക ആംബുലൻസ് നൽകുമെന്ന് പരിപാടിയിൽ അറിയിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ബിലാല്‍ ബാദുഷക്ക് സമ്മാനം നല്‍കി. ഷരീഫ് വില്യാപ്പള്ളി, നാസര്‍ ഹാജി പുളിയാവ്, ഒ.കെ.കാസിം, ഫൈസല്‍ ഗലാലി തുടങ്ങിയവർ നേതൃത്വം നല്‍കി. ഫദീല മൂസ്സ ഹാജി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.