മനാമ: ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിക്ക് ഇത് സ്വപ്നസാഫല്യം. മനാമ ബസ്സ്റ്റാൻഡിന് സമീപം ശൈഖ് റാഷിദ് ബിൽഡിങ്ങിൽ 6500 ചതുരശ്ര അടിയിൽ സജ്ജീകരിച്ച പുതിയ ആസ്ഥാനം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രൗഢഗംഭീരമായ വേദിയിൽ ആവേശഭരിതരായ കെ.എം.സി.സി പ്രവർത്തകരെ സാക്ഷിനിർത്തിയാണ് പുതിയ ഒാഫിസ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഒ.െഎ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, സമസ്ത സംസ്ഥാന പ്രസിഡൻറ് സയ്ദ് ഫക്രുദ്ദീൻ പൂക്കോയ തങ്ങൾ, സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടറി ഖാദർ ചെങ്കള എന്നിവർ പെങ്കടുത്തു. കോവിഡ് കാലത്ത് സഹജീവികൾക്കുവേണ്ടി സേവനം നടത്തിയ കെ.എം.സി.സി വളൻറിയർമാരെ ചടങ്ങിൽ ആദരിച്ചു.
കെ.എം.സി.സി ഭാരവാഹികളുടെയും പ്രവർത്തകരുടെയും നീണ്ടകാലത്തെ ആഗ്രഹമാണ് ബുധനാഴ്ച പൂവണിഞ്ഞത്. ഗൾഫ് മേഖലയിലെ കെ.എം.സി.സിയുടെ ഏറ്റവും വലിയ ഒാഫിസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. എല്ലാ ജില്ല കമ്മിറ്റികൾക്കും സി.എച്ച് സെൻററിനും പ്രത്യേകം ഒാഫിസുകളും പൊതുപരിപാടികൾക്കായി രണ്ട് ഹാളുകളും ലൈബ്രററിയും പ്രാർഥനാ ഹാളും കോൺഫറൻസ് ഹാളും പുതിയ ഒാഫിസിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.