കെ.എം.സി.സി സോക്കര്‍ ലീഗ്​ സീസണ്‍-നാല്​ ഫുട്‌ബോള്‍ ടൂര്‍ണമെൻറ്​ നവംബര്‍ 29 മുതല്‍

മനാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തി​െൻ ഭാഗമായി കെ.എം.സി.സി നടത്തിവരുന്ന സോക്കര്‍ ലീഗി​​​െൻറ സീസണ്‍^നാല്​ ഫുട്‌ബോള്‍ ടൂര്‍ണമ​​െൻറ്​ നവംബര്‍ 29 മുതല്‍ സിഞ്ച് അല്‍ അഹ്‌ലി സ്​റ്റേഡിയത്തില്‍ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിവിധ ഏരിയ കമ്മറ്റികള്‍ തമ്മിലാണ് മത്സരം സഘടിപ്പിച്ചത്. ഈ വര്‍ഷം ബഹ്‌റൈനിലെ പന്ത്രണ്ടോളം പ്രമുഖ ക്ലബുകള്‍ തമ്മില്‍ നവംബര്‍ 29,30, ഡിസംബര്‍1,6,7 തിയ്യതികളിൽ മത്സരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ വിവിധ ക്ലബ്ബുകള്‍ നാട്ടിലെ പ്രമുഖ കളിക്കാരെ ഇതിനോടകം ബഹ്‌റൈനിലെത്തിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മത്സരം നടക്കുന്ന സമയം ഗ്രൗണ്ടി​​​െൻറ മറ്റൊരുവശത്ത് കുടുംബങ്ങൾക്കായി വിനോദ മത്സരങ്ങള്‍ , ഭക്ഷണശാല എന്നിവ ഉണ്ടായിരിക്കും.

ഉദ്ഘാടന ദിവസം കോല്‍ക്കളി, ബലൂണ്‍ പറപ്പിക്കല്‍, വെള്ളയും ചുകപ്പും ജെയ്‌സി അണിഞ്ഞ ചെറിയ കുട്ടികളെ അണിനിരത്തിയുള്ള മാര്‍ച്ച് പാസ്​റ്റ്​ എന്നിവ ഉണ്ടായിരിക്കും. കെ.എം.സി.സി ഫുട്ബോൾ ടൂർണ്ണമെന്റിൽ ടൈറ്റാനിയം തിലകനെ സ്മരിക്കുമെന്നും നേതാക്കൾ പറഞ്ഞു. വർഗീയമുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയത്തിൽ യുവജന യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പരിപാടിയും ഉണ്ടാകും. പരിപാടിക്ക്​ എസ്.വി. ജലീല്‍ മുഖ്യ രക്ഷധികാരിയായി മൊയ്​തീന്‍ കുട്ടി കൊണ്ടോട്ടി ചെയര്‍മാനും അഷ്‌കര്‍ വടകര കണ്‍വീനറും ഇഖ്ബാല്‍ താനൂര്‍ ട്രഷററുമായ സ്വാഗതസംഘം രൂപവത്​കരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, അഷ്‌കര്‍ വടകര,പി കെ ഇസ്ഹാഖ്, ഇഖ്ബാല്‍ താനൂര്‍, സാദിഖ് സ്‌കൈ, ഉമ്മര്‍ മലപ്പുറം, ഗഫൂര്‍ കാളികാവ്, ഷാജുദ്ദീൻ കൂടത്തിൽ, അഹമദ് കണ്ണൂർ , സഈദ് വയനാട് എന്നിവർ പങ്കെടുത്തു

Tags:    
News Summary - kmcc-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.