കിങ് ഹമദ് ട്രോഫി പ്രോ ആം ഗോൾഫ് ടൂർണമെന്റിൽ മത്സരിക്കുന്ന ശൈഖ് നാസർ
മനാമ: ബഹ്റൈൻ ഗോൾഫ് അസോസിയേഷൻ റോയൽ ഗോൾഫ് ക്ലബിൽ സംഘടിപ്പിച്ച കിംഗ് ഹമദ് ട്രോഫിയിലെ പ്രോ ആം ചാമ്പ്യൻഷിപ്പിൽ, ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള 'വിക്ടോറിയസ്' ഗോൾഫ് ടീം ഒന്നാം സ്ഥാനം നേടി. ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ലൂക്ക് ജോയ്, ഫിലിപ്പ് ക്ലഫ്, സൂഫിയാൻ ടൗഡാവൂയി എന്നിവർ അടങ്ങിയ വിക്ടോറിയസ് ടീം ആകെ 107 പോയന്റോടെയാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. കിങ് ഹമദ് ട്രോഫി മേഖലയിലെയും ലോകത്തിലെയും പ്രമുഖ ടൂർണമെന്റുകളിൽ ഒന്നായി മാറിയെന്ന് ശൈഖ് നാസർ അഭിപ്രായപ്പെട്ടു.
പ്രഫഷനൽ, അമച്വർ കളിക്കാർ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്, അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലുള്ള ബഹ്റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിക്ടോറിയസ് ടീമിന്റെ വിജയം കൂട്ടായ പരിശ്രമത്തിന്റെയും ടീം വർക്കിന്റെയും ഫലമാണെന്നും ടീമിന് തുടർന്നും വിജയം ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിലുടനീളം കളിക്കാർ പ്രകടിപ്പിച്ച ഉയർന്ന മത്സര നിലവാരത്തെയും കായിക മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.